Sunday, January 27, 2013

പോളിയോ വാക്സിനേഷന്‍ - അറിയേണ്ടതും അറിയിക്കാത്തതും

പോളിയോ വാക്സിനേഷന്‍ സര്‍ക്കാര്‍ വളരെയേറെ പ്രചാരം കൊടുത്തു നടപിലാക്കികൊണ്ടിരിക്കുകയാണ്. നമ്മുടെ ദ്രിശ്യ മാധ്യമങ്ങളിലൂടെയും മറ്റു വാര്‍ത്താ മാധ്യമങ്ങളിലൂടെയും ഇത് സംബന്ധിച്ച് ജനങ്ങളെ ബോധാവല്‍കരിക്കുന്നതിനു വലിയ തുക പരസ്യങ്ങള്‍ക്കായും ചെലവു ചെയ്തു വരുന്നുണ്ട്. എന്നാല്‍ വാക്സിനേഷന്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഇത് വരെ വാക്സിനേഷന്‍ നല്‍കിയത് മൂലം ഉദ്ദേശിച്ച ഫലം ലഭിച്ചോ എന്നും മറ്റുമുള്ള വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വാക്സിനേഷന്‍ നല്‍കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും  ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടോ എന്നും ഒന്ന് പരിശോധിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ ഉചിതമായിരിക്കും. 

നിലവിലുള്ള എല്ലാ വാക്സിനേഷനും ദോഷ ഫലങ്ങള്‍ ഉണ്ടെന്നു തന്നെയാണ് ഇത് വരെ ഉള്ള പഠനങ്ങള്‍ എല്ലാം നമ്മെ അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് പോളിയോ വാക്സിനേഷന്‍ അതീവ സുരക്ഷിതമാണെന്നും ഇപ്പോള്‍ പിറന്ന കുഞ്ഞിനും ഇത് നല്‍കേണ്ടതാണ് എന്നും ഒരു പ്രത്യേക നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ കേരളത്തിലെ കുഞ്ഞുങ്ങളില്‍ ഇത് പരീക്ഷിച്ചു വരുന്നത്. പോളിയോ വാക്സിനേഷന് ഉപയോഗിക്കുന്ന OPV (Oral Poliyo Vaccine) യില്‍ വീര്യം കുറച്ച രോഗാണുവിനെ തന്നെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും പ്രതിരോധ ശേഷി കുറഞ്ഞ കുഞ്ഞുങ്ങളില്‍ ഇത് വളരെ ദോഷ ഫലങ്ങള്‍ ഉളവാക്കുകയും മരണം വരെ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്ത കേസുകള്‍ ഉണ്ട്. VAPP, VDPV എന്ന് രണ്ടു തരത്തിലുള്ള പാര്‍ശ്വ ഫലങ്ങള്‍ ഔദ്യോകികമായി തന്നെ അംഗീകരിക്കപ്പെട്ടിടുണ്ട്. ഇത് കൂടാതെ വളരെ പെട്ടെന്നുണ്ടാകുന്ന അല്ലെര്‍ജിക് റിയാക്ഷന്‍ കൊണ്ടുള്ള മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടുണ്ട് . VAPP എന്നാല്‍ Vaccine Associated Poliyo Paralisis.എന്ന് പറഞ്ഞാല്‍ മരുന്ന് അനുബന്ധ തളര്‍ച്ച രോഗം. VDPP എന്നാല്‍ Vaccine Derived Poliyo Paralisis. എന്ന് പറഞ്ഞാല്‍ വാക്സിനില്‍ നിന്ന് ഉരുത്തിരിയുന്ന Mutation പോലെ ഉള്ള പ്രതിഭാസങ്ങളിലൂടെ ഉരുത്തിരിയുന്ന ശക്തി പ്രാപിച്ച വൈറസ്‌ മൂലമുണ്ടാകുന്ന തളര്‍ച്ച രോഗം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ദോഷ വശങ്ങളെക്കുറിച്ച് ഇതിന്റെ തലപ്പത്ത്‌ ഇരിക്കുന്ന ഡോക്ടര്‍ മാര്‍ തന്നെ പറയുകയും ചെയ്തിട്ടുള്ളതാണ്‌. എന്നിട്ടും സര്‍ക്കാര്‍ വളരെയേറെ പണം ചെലവു ചെയ്തു പരസ്യം ചെയ്തു നമ്മുടെ കുഞ്ഞുങ്ങളുടെ മേല്‍ ഇത് അടിച്ചേല്‍പിച്ചു. 


തുടര്‍ന്നും വായിക്കുക