Sunday, September 19, 2010

ആയുര്‍വേദം ഒരു വേറിട്ട ചിന്ത (1)

ആയുസിനെ കുറിച്ച് അറിയുന്നത് ആയുര്‍വ്വേദം. അനായുസ്സിനെ കുറിച്ച് അറിയുന്നതും ആയുര്‍വേദമാണ്. ആയുര്‍വേദത്തിന്റെ പഠനം രണ്ടു ശാഖയാണ്‌. ഒന്ന് ആയുസ്സിനെ കുറിച്ചുള്ള പഠനം. രണ്ട് - അനായുസ്സിനെ കുറിച്ചുള്ള പഠനം.
എന്താണ് ആയുസ്സ് ? എത്ര ആണ് ആയുസ്സ് ? ഏതൊരു ജീവിക്കും പൂര്‍ണ വളര്‍ച്ച എത്താന്‍ ഒരു കാലമുണ്ട്. മനുഷ്യന് പൂര്‍ണ്ണ വളര്‍ച്ച എത്താന്‍ 20 കൊല്ലം വേണമെന്നാണ് പൗരാണിക ശാസ്ത്രം പറയുന്നത്. ആരോഗ്യമുള്ള ഒരു പ്രജാ തന്തുവിനെ ഭൂമിക്കു സംഭാവാന ചെയ്യാന്‍ പുരുഷനും സ്ത്രീയും പാകമാകുന്നത് 20 വയസ്സിലെത്തുംബോഴാണ്. പ്രജാ തന്തു എന്ന് പറഞ്ഞാല്‍ സന്തതി. പൂര്‍ണാരോഗ്യം  എന്ന് പറയുമ്പോള്‍ മനസ്സ് ആരോഗ്യമുള്ളതായിരിക്കണം. അതിലാണ് ഈ ശരീരം ഇരിക്കുന്നത്. ആ ശരീരവും  ആരോഗ്യമുള്ളതായിരിക്കണം. മനസ്സ് ആരോഗ്യമുള്ളവന് മാത്രമേ എന്നും ചിരിക്കാന്‍ എങ്കിലും കഴിയൂ.  പൂര്‍ണ്ണ വളര്‍ച്ച എത്താന്‍ വേണ്ടതിന്റെ അഞ്ചു മുതല്‍ ആറ്‌ വരെ ഇരട്ടി വര്‍ഷമാണ്‌ ഒരാളിന്റെ ആയുര്‍ ദൈര്‍ഖ്യം.   അതായത് ഏതാണ്ട് 120 വയസ്സ് വരെ ജീവിക്കാം. പൂര്‍ണ്ണ ആരോഗ്യത്തോടെ. പരനു ഉപദ്രവമാകാതെ. എല്ലാ ഇന്ദ്രിയങ്ങളും സുഷ്ടുവായി വച്ചുകൊണ്ട്. ഇങ്ങനെ ആണ് അന്നുള്ളവര്‍ ചിന്തിച്ചത്. ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍, അഗ്നിവേശന്‍, ആത്രേയന്‍ ഇങ്ങനെ ഒട്ടേറെ ആളുകളുണ്ട്. അവരൊക്കെ ചിന്തിച്ചത് ഇങ്ങനെ ആണ്. ആത്രേയനൊക്കെ ഇതില്‍ സുസൃതനെക്കാളൊക്കെ മുമ്പില്‍ ഉള്ള ആളാണ്‌. ആത്രേയന്റെ ഒക്കെ സംഭാവനകള്‍ വളരെ ഗംഭീരമാണ്. മാത്രമല്ല ഈ രംഗത്ത് സസ്യങ്ങളെയും ജന്തുക്കളെയും ഒക്കെ വച്ച് അവര്‍ പഠനം നടത്തിയിട്ടുണ്ട്. ഓരോ ജീവികളുടെയും ആയുസ്സിനെ കുറിച്ച് അവര്‍ പഠിച്ചിട്ടുണ്ട്. സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ആയുസ്സിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നു മാത്രമല്ല അവയ്ക്ക് ത്യാജ്യഗ്രാഹ്യ വിവേചന ശക്തി ഉണ്ടെന്നും സസ്യങ്ങളെ പരിചരിക്കുന്ന ആളുടെ മനസ്സ് സസ്യത്തില്‍ കടന്നു കൂടുന്നുണ്ടെന്നും അതില്‍ ഇന്ന ഔഷധങ്ങള്‍ ഇന്ന രോഗത്തിന് കൊടുക്കണമെന്നും ആയുര്‍ വേദം ഉണ്ട്. സസ്യങ്ങളുടെ ഫാമിലി അതിന്റെ സ്പീഷിസ് അതിന്റെ വേരിനു ഇന്ന രസം, തണ്ടിന് ഇന്ന രസം, ഇലയ്ക്ക് ഇന്ന രസം കായ്ക്കും പൂവിനും ഇന്ന രസം എന്നിങ്ങനെ വര്‍ഗീകരണം നടത്തിയിട്ടുള്ള ഗ്രന്ഥങ്ങളും അനവധിയാണ്. അത് നാവിലലിയിപ്പിക്കുംബോഴുള്ള രസം ഇന്നത്‌ അത് അകത്തു ചെന്ന് പക്വാശയത്തില്‍ പചിച്ചു കിട്ടമായി കഴിഞ്ഞാല്‍ അത് എന്തെന്തു മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുമെന്നും അതില്‍ നിന്ന് എന്ത് ദോഷമുണ്ടാകും എന്ത് ഗുണമുണ്ടാകും എന്നും അവയുടെ വീര്യം വിപാകം രസം എന്നിങ്ങനെ വേര്‍തിരിച്ചു പഠിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ ഒട്ടനവധിയാണ്. ഭാവപ്രകാശം, ധന്വന്തരി നിഘണ്ടു, രാജ നിഘണ്ടു എന്നിങ്ങനെ. 

വീട്ടു മുറ്റത്ത്  നില്‍ക്കുന്ന ചെടികളെ കുറിച്ച് പഠിക്കാനും മറ്റും ഇവ സഹായിക്കും. ഇന്ന് വീട്ടു മുറ്റത്ത് ചെടികളല്ല ബോണ്‍സായ് ആണല്ലോ. ബോണ്‍സായ് അടുത്ത തലമുറയില്‍ ഒട്ടേറെ ബോണ്‍സായ് ശിശുക്കളെ സംഭാവന തരും. അതിനു വെള്ളം ഒഴിക്കുമ്പോള്‍ നിത്യവും ബോണ്‍സായ് കാണുന്ന അമ്മയുടെ ഗര്‍ഭത്തില്‍ ഒരു ബോണ്‍സായ് രൂപപ്പെടുമെന്നാണ് ആയുര്‍വേദം പറയുന്നത്. നാം കാണുന്നതെന്തോ അതാണ്‌ ആഗിരണം ചെയ്യുന്നത്. ഒരളവു വരെ ഇന്ന് ഇത്രയു കൂടുതല്‍ കാന്‍സര്‍ ഉണ്ടാക്കിയത് കഴിഞ്ഞ തലമുറയിലെ സിനിമകളാണ്. 

തുടര്‍ന്നും വായിക്കുക

No comments:

Post a Comment